അമ്പലപ്പുഴ: തൊണ്ണൂറ്റിയെട്ട് കഴിഞ്ഞ മുത്തശി സര്‍ക്കാരിന്റെ പെന്‍ഷനായി കണ്ണും നട്ട് കാത്തിരിക്കുന്നു. പുറക്കാട് പഞ്ചായത്ത് 17-ാം വാര്‍ഡ് പുത്തന്‍പറമ്പില്‍ സരസമ്മയാണ് സര്‍ക്കാരിന്റെ ആനുകൂല്യത്തിനായി വര്‍ഷങ്ങളായി കാത്തിരിക്കുന്നത്. 1986ല്‍ ഭര്‍ത്താവ് കൊച്ചുകുട്ടി മരിച്ച ശേഷം സരസമ്മ മൂത്തമകന് മുത്തുകൃഷ്ണനോടൊപ്പമാണ് താമസിക്കുന്നത്. മത്സ്യതൊഴിലാളിയായിരുന്ന മുത്തുകൃഷ്ണന് പെന്ഷന് ലഭിക്കുന്നുണ്ട്. എന്നാല്‍ മുഖ്യമന്ത്രിക്കും പഞ്ചായത്ത് അധികൃതര്‍ക്കും പലതവണ പരാതിപ്പെട്ടിട്ടും സര്‍ക്കാരില്‍ നിന്ന് ചില്ലിക്കാശു പോലും ഈ മുത്തശിക്ക് ലഭിച്ചില്ല. സമ്പൂര്‍ണ പെന്ഷന് പദ്ധതിയുടെ ഭാഗമായി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചെങ്കിലും നാളിതുവരെ ഇതിന്റെ പ്രയോജനം ലഭിച്ചിട്ടില്ല. തിമിരം ബാധിച്ച് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സരസമ്മക്ക് മരുന്ന് വാങ്ങാന്‍ സ്വന്തമായി കൈയില്‍ പണം വേണമെന്ന ആഗ്രഹം മാത്രമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: