ആലപ്പുഴ: തുറവൂര്‍ മഹാക്ഷേത്രത്തിലെ ഉത്സവത്തിന് ബുധനാഴ്ച കൊടിയേറും. 23ന് ആറാട്ടോടെ സമാപിക്കും. കണ്ണുവള്ളി കുടുംബക്ഷേത്രത്തില്‍ തയാറാക്കിയ കൊടുക്കൂറയും കൊങ്കേരി കുടുംബക്ഷേത്രത്തില്‍ തയാറാക്കിയ കൊടിക്കയറും 15ന് വൈകിട്ട് 6.30ന് ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് ദീപാരാധന, തിരുവാതിരകളി. 7.30ന് പുതുമന ശ്രീധരന് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നൃസിംഹ മൂര്‍ത്തിയുടെയും മഹാസുദര്‍ശന മൂര്‍ത്തിയുടെയും നടയ്ക്കല്‍ കൊടിയേറും. എട്ടിന് അന്നദാനം, ഭരതനാട്യം.
16ന് രാത്രി 7.30ന് കലാമണ്ഡലത്തിലെ കലാകാരന്മാര് അവതരിപ്പിക്കുന്ന നങ്ങ്യാര്‍കൂത്ത്, 9.30ന് നൃത്തനൃത്യങ്ങള്‍. 17ന് രാത്രി 7.45ന് കൂടിയാട്ടം, 9.15ന് നൃത്തനൃത്യങ്ങള്‍, തുടര്‍ന്ന് കൊടിപ്പുറത്ത് വിളക്ക്, നൃത്തനൃത്യങ്ങള്‍. 18ന് രാവിലെ 11ന് സംഗീതസദസ്, ഉച്ചയ്ക്ക് ഒന്നിന് ഓട്ടന്തുള്ളല്, രാത്രി ഏഴിന് വയലിന് കച്ചേരി, എട്ടിന് കഥകളി. 19ന് രാത്രി 7.30ന് ചാക്യാര്‍കൂത്ത്, 9.30ന് കുത്തിയോട്ടപ്പാട്ടും ചുവടും. 20ന് രാത്രി 10.30ന് നടി ശോഭന അവതരിപ്പിക്കുന്ന ഡാന്‍സ്, തുടര്‍ന്ന് വിളക്ക്, കഥകളി. 21ന് രാവിലെ 10.30ന് പഞ്ചവാദ്യം, ശീതങ്കന്‍ തുള്ളല്‍, സംഗീതസദസ്, ജുഗല്‍ബന്ദി. 22ന് രാവിലെ 9.30ന് ശ്രീബലി, വയലിന് ഡ്യുവറ്റ്, പുലര്‍ച്ചെ ഒന്നിന് വലിയവിളക്ക്. 23ന് രാവിലെ എട്ടിന് ഗരുഡവാഹനപ്പുറത്ത് എഴുന്നള്ളത്ത്, 10ന് വേദ ഫ്യൂഷന്‍ സംഗീതം, 12ന് ആറാട്ട്, അന്നദാനം, കൊടിയിറക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: