കടുത്തുരുത്തി: കുട്ടനാട് പാക്കേജിലെ അഴിമതി കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടനാടന്‍ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ പ്രചാരണപ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും. കുട്ടനാടന്‍ പാക്കേജിലെ കോടിക്കണക്കിന് രൂപ ഉപകാരപ്രദമല്ലാത്ത രീതിയില്‍ പാടസേഖരസമിതിയും ഉദ്യോഗസ്ഥരും ചേര്‍ന്ന് പ്രോജക്ടുകള്‍ സമര്‍പ്പിച്ച് തട്ടിയെടുക്കുകയാണ്. ഇതേപ്പറ്റി വ്യാപക അന്വേഷണം നടത്തണമെന്ന് കുട്ടനാട് സംയുക്ത സമിതിയോഗം ചൂണ്ടിക്കാട്ടി.
സ്വാമി നാഥന് ഫൗണ്ടേഷന് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളും നിഗമനങ്ങളും അവഗണി്ച്ചും മുന്‍ഗണനാക്രമങ്ങള്‍ അവഗണിച്ചും പക്ഷപാതപരമായി അധികൃതര്‍ പദ്ധതികള്‍ നടപ്പാക്കുന്നതും പരിസ്ഥിതിക്ക് ഇണങ്ങാത്ത രീതിയില്‍ പദ്ധതി നടപ്പാക്കുന്നതും അവസാനിപ്പിക്കണമെന്നും പാക്കേജ് പുനരാവിഷ്കരിച്ച്കാലാവധി നീട്ടി നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
ചെയര്മാന് ംെ.കെ. പൂവ് അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സി.കെ. തങ്കച്ചന്, കെ.ഗുപ്തന്, എന്‍.കെ. കുമാരന്, പരമേശ്വരന് നമ്പൂതിരി, ശിവപ്രസാദ് ഇരവിമംഗലം, പി.ജെ.തോമസ് എന്നിവര്‍ സംസാരി്ച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: