പാലാ: അക്കാദമിക് ബിരുദങ്ങളേക്കാള്‍ അമ്മ മനസുകളില്‍ ഉണ്ടാകേണ്ടത് നന്മയായിരിക്കണമെന്ന് എംജി സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍. നന്മയുള്ള മനസുകളില്‍ ഈശ്വരനുണ്ടാകും. അവര്‍ ജന്മംകൊടുക്കുന്ന തലമുറ സമുദായത്തിനും സമൂഹത്തിനും നന്മ ചൊരിയുമെന്നും അദ്ദേഹം പറഞ്ഞു.
എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന്റെ കീഴില്‍ 37-ാമത് പ്രീ- പ്രൈമറി മാര്യേജ് കൗണ്‍സിലിങ് കോഴ്സിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകായിരുന്നു അദ്ദേഹം.
യൂണിയന് പ്രസിഡന്റ് എ.കെ. ഗോപി ശാസ്താപുരം, വൈസ് പ്രസിഡന്റ് ഷാജി തലനാട്, പി.എസ്. ശാര്ങ്ഗധരന്, എം.എന്‍. ഷാജി, ഇടപ്പാടി ദേവസ്വം സെക്രട്ടറി സുരേഷ് ഇട്ടികുന്നേല്‍, വനിതാസംഘം നേതാക്കളായ ലക്ഷ്മിക്കുട്ടി ടീച്ചര്‍, അംബികാ സുകുമാരന്‍, ചന്ദ്രമതി ടീച്ചര്‍, യൂത്ത് മൂവ്മെന്റ് യൂണിയന് സെക്രട്ടറി മനോജ് പുലിയള്ളില്‍, പ്രീമാര്യേജ് കോഴ്സ് ചെയര്മാന് കെ.കെ.സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: