ചെങ്ങന്നൂര്‍: വില്‍പ്പനയ്‌ക്കായി തയ്യാറാക്കിയ 35 ലിറ്റര്‍ വ്യാജ ചാരായവും, വാറ്റുപകരണങ്ങളുമായി ഒരാളെ ചെങ്ങന്നൂര്‍ എക്‌സൈസ് പിടികൂടി. വെണ്മണി പുന്തല ഏറംമുറി അനന്തുഭവനത്തില്‍ കമലഹാസനെ (44)യാണ് എക്‌സൈസ് ഇന്‍സ്പക്ടര്‍ ജോസ് പ്രതാപിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
കഴിഞ്ഞ കുറെ നാളുകളായി ബാറുകളും മറ്റും അവധിയാകുന്ന ദിവസങ്ങളില്‍ വ്യാജചാരായം വാറ്റി വില്‍പ്പന നടത്തിവരികയായിരുന്നു ഇയാള്‍. ചാരായം വാറ്റുന്നതായി കുടുംബശ്രീ പ്രവര്‍ത്തകര്‍ എക്‌സൈസ് സംഘത്തിന് നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെ വെട്ടോലി പുഞ്ചയ്‌ക്ക് സമീപത്തുനിന്നുമാണ് ഇയാളെ പിടികൂടിയത്. പ്രതിയുടെ പക്കല്‍ നിന്നും വ്യജചാരായവും, വാറ്റുപകരണങ്ങളും കണ്ടെത്തുകയും നിര്‍മ്മാണത്തിനായി സൂക്ഷിച്ചിരുന്ന 50 ലിറ്റര്‍ കോട എക്‌സൈസ് സംഘം നശിപ്പിക്കുകയും ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ബാറുകള്‍ക്കും മറ്റും നിയന്ത്രണം വന്നതോടെ താലൂക്കിന്റെ വിവിധഭാഗങ്ങളില്‍ ചാരായവില്‍പ്പന വ്യാപകമായിട്ടുണ്ടെന്നും ഇതിനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9400069501 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്നും ഇന്‍സ്പക്ടര്‍ ജോസ് പ്രതാപ് അറിയിച്ചു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പക്ടര്‍ ഷാജി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ആനന്ദരാജ്, പ്രവീണ്‍, രാജീവ്, ജിയേഷ്, അശ്വിന്‍, ബെന്നിമോന്‍ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: