പുന്നപ്ര: ഈരേ തോട്ടില്‍ പോളകള്‍ നിറയുന്നു; പ്രദേശവാസികള്‍ ദുരിതത്തില്‍. പുന്നപ്ര തെക്ക് പഞ്ചായത്തിന്റെ അതിര്‍ത്തിയായ ഈരേതോട്ടില് പോളകള്‍ തിങ്ങിനിറഞ്ഞ് കൊതുകുകളും കൂത്താടികളും മുട്ടയിട്ട് വളരുന്നത് പ്രദേശവാസികളുടെ ഉറക്കം കെടുത്തുകയാണ്. ഇറിഗേഷന്‍ വകുപ്പു വര്‍ഷങ്ങള്‍ക്കു മുമ്പ് പായല്‍ നീക്കം ചെയ്ത് തോട് വൃത്തിയാക്കി സര്‍ക്കാര്‍ തോട് സംരക്ഷണപദ്ധതി എന്ന ബോര്‍ഡും സ്ഥാപിച്ചു മുങ്ങിയതിനുശേഷം ഇവരെ പിന്നെ ഈ ഭാഗത്ത് കണ്ടിട്ടേയില്ല.
പളളാത്തുരുത്തി പൂക്കൈതയാറുമായി ബന്ധിപ്പിക്കുന്ന ഈ ഈരേതോട്ടില് കൂടെയായിരുന്നു മുന്‍കാലങ്ങളില്‍ കൊപ്ര ,നെല്ല് വീട്ടുസാമഗ്രികള്‍ ഉള്‍പ്പെടെ ഇവിടെ എത്തിച്ചുകൊണ്ടുപോയിക്കൊണ്ടുമിരുന്നത്. എന്നാല്‍ നാലുപതിറ്റാണ്ടായി ഈ തോട് പോള നിറഞ്ഞ് അനാഥമായി കിടന്ന് കൊതുകുപെരുകി രോഗം പരത്തികൊണ്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് തോട്ടിലെ പോള നീക്കം ചെയ്യുകയായിരുന്നു. എന്നാല്‍ ഈ തോട് പോള നിറഞ്ഞു ദുര്‍ഗന്ധം വമിക്കുന്നത് ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: