കോട്ടയം: കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലെ നെല്പാടങ്ങളില് വിളവെടുക്കാന്‍ കഴിയാതെ കൃഷി നശിക്കുന്നു. കൊയ്ത്തുയന്ത്രങ്ങള്‍ കിട്ടാനില്ലാതെ കര്‍ഷകര്‍ നെട്ടോട്ടോമോടുന്ന കാഴ്ചയാണ് പാടശേഖരങ്ങളില്‍ കാണുന്നത്. കുട്ടനാട് പാക്കേജിന്റെ ഭാഗമായുള്ളതും ജില്ലാ പഞ്ചായത്തിന്റെതും ഉള്‍പ്പെടെ യന്ത്രങ്ങള്‍ സജ്ജമാണെങ്കിലും അവ കര്‍ഷകര്‍ക്ക് യഥാസമയം എത്തിക്കുന്നതില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ താത്പര്യം കാട്ടുന്നില്ല.
തമിഴ്നാട്ടില്‍ നിന്നും വരുന്ന യന്ത്രങ്ങളെ സഹായിക്കാനാണ് ഉദ്യോഗസ്ഥരുടെ ഈ ഒത്തുകളിയെന്ന് കര്‍ഷകമോര്‍ച്ച ആരോപിച്ചു. സര്‍ക്കാര്‍ വ്യവസ്ഥ പ്രകാരം യന്ത്രങ്ങള്‍ക്ക് മണിക്കൂറിന് 1,800 രൂപ വരെ കര്‍ഷകര്‍ നല്‍കേണ്ടി വരുന്നു. തമിഴ്നാട്ടില്‍ നിന്ന് ഇടനിലക്കാര്‍ വഴി എത്തുന്ന യന്ത്രങ്ങള്‍ മണിക്കൂറിന് 2,500 രൂപ വരെ ഈടാക്കുന്നു.
കഴിഞ്ഞ കാലങ്ങളില്‍ പാടശേഖര സെക്രട്ടറിമാരുടെ പേരിലുള്ള വ്യാജരേഖകളുണ്ടാക്കി ഇടനിലക്കാര്‍ക്ക് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ കൊയ്ത്തുയന്ത്രങ്ങള്‍ കൊടുത്തുവിട്ടതായും ആരോപണമുണ്ട്. കാലാവസ്ഥ പ്രതികൂലമായിരിക്കുന്ന ഈ സാഹചര്യത്തില്‍ കൊയ്ത്തു യന്ത്രങ്ങള്‍ പ്രവര്ത്തപ്പിക്കുന്നതില് സര്‍ക്കാര്‍ അടിയന്തര ശ്രദ്ധ പതിപ്പിക്കമെന്ന് ഭാരതീയ ജനതാ കര്‍ഷകമോര്‍ച്ച കോട്ടയം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: