ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ തീരദേശവാര്‍ഡുകളില്‍ എംപി ഫണ്ടുപയോഗിച്ച് സ്ഥാപിച്ച വഴിവിളക്കുകള്‍ക്ക് വൈദ്യുതി കണക്ഷന് നല്‍കുന്നതുമായി ബന്ധപ്പെട്ട് യോഗത്തില്‍ കെ.സി. വേണുഗോപാല്‍ എംപിയും, നഗരസഭാദ്ധ്യക്ഷ മേഴ്സി ഡയാന മാസിഡോയുമായുമായി തര്‍ക്കമുണ്ടായി. ചില കോണ്‍ഗ്രസുകാര്‍ പ്രതിനിധീകരിക്കുന്ന വാര്‍ഡുകളില്‍ എംപിയുടെ നിര്‍ദേശ പ്രകാരം നഗരസഭ അറിയാതെ വൈദ്യുതി പോസ്റ്റുകള്‍ സ്ഥാപിച്ച് കണക്ഷന് നല്കാന് ശ്രമിക്കുന്നുവെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും നഗരസഭാദ്ധ്യക്ഷ പറഞ്ഞതാണ് തര്‍ക്കത്തിനിടയാക്കിയത്. പിന്നീട് മന്ത്രി ഇടപെട്ടാണ് പരിഹരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: