തൊടുപുഴ: സംസ്ഥാന സര്‍ക്കാര്‍ വനംവകുപ്പുവഴി നടത്താന്‍ നിശ്ചയിച്ചിരുന്ന കൃഷി രക്ഷാപദ്ധതി താളംതെറ്റുന്നു. കൃഷിസ്ഥലങ്ങള്‍ വന്യജീവികളില്‍ നിന്നും സംരക്ഷിച്ച് കര്‍ഷകര്‍ക്ക് തുണയാകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കൃഷിയിടങ്ങളിലേക്ക് വന്യജീവികള്‍ എത്തി നാശനഷ്ടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരം നല്‍കാനും പദ്ധതി വിഭാവനം ചെയ്തിരുന്നു.
രണ്ടുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കേണ്ട ഈ പദ്ധതിക്ക് 259 കോടി രൂപയാണ് വകകൊള്ളിച്ചിരുന്നത്. എന്നാല്‍ 14 കോടി രൂപമാത്രമാണ് ഇതിനായി സര്‍ക്കാര്‍ അനുവദിച്ചത്. ഈ പണം കൊണ്ട് ഒന്നിനും തികയില്ല എന്നതാണ് വാസ്തവം.
ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോഡ്, വയനാട് എന്നീ ജില്ലകളിലാണ് കര്‍ഷകര്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കേണ്ടിയിരുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. വനത്തോട് ചേര്‍ന്ന് താമസിക്കുന്ന കര്‍ഷകരുടെ കൃഷിയിടങ്ങള്‍ക്ക് കരിങ്കല്ല് മതില് നിര്‍മ്മിക്കുക, സോളാര്‍പാനല്‍ സജ്ജീകരിച്ച് വൈദ്യുതി കവചം ഉണ്ടാക്കുക എന്നിവയാണ് പ്രധാന സജ്ജീകരണം.
ആന കടക്കാതിരിക്കാന്‍ ഒരു കിലോമീറ്റര്‍ മതില് നിര്‍മ്മക്കുന്നതിന് 90 ലക്ഷം രൂപവേണം. ഇത്ര ഭാരിച്ച ചിലവ് വരുന്ന പദ്ധതിയാണ് സര്‍ക്കാര്‍ പണം കൊടുക്കാതെ തകര്‍ക്കുന്നത്. മറയൂരില്‍ കഴിഞ്ഞ ദിവസം കാട്ടാനകള്‍ കവുങ്ങും തോട്ടം നശിപ്പിച്ചിരുന്നു. കൃഷിയിടങ്ങളിലേക്ക് എത്തിയ ഒരു കൊമ്പന് താഴ്ചയിലേക്ക് വീണ് ചെരിഞ്ഞിരുന്നു. മറയൂര്‍ പ്രദേശത്ത് പുലിയിറങ്ങിയതായും അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: