ആലപ്പുഴ: വിദ്യാദേവതയായ സരസ്വതിദേവിക്ക് മുന്പില് ആയിരങ്ങള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. സ്വര്‍ണം കൊണ്ട് നാവിലും വിരലുകള്‍ കൊണ്ട് അരിയിലും ഗുരുഭൂതന്മാര് ആദ്യാക്ഷരം പകര്‍ന്നപ്പോള്‍ കൗതുകവും അത്ഭുതവും പൊട്ടിക്കരച്ചിലുകളും നിറഞ്ഞതായി കുരുന്നുകളുടെ മുഖം മാറി. ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം, പനയന്നൂര്‍ക്കാവ് ക്ഷേത്രം, ആനപ്രമ്പാല്‍ ധര്‍മ്മശാസ്താ ക്ഷേത്രം, കിടങ്ങാംപറമ്പ് ഭുവനേശ്വരി ക്ഷേത്രം, മുല്ലയ്ക്കല് ശ്രീരാജരാജേശ്വരി ക്ഷേത്രം, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പഴവീട് ഭഗവതി ക്ഷേത്രം, കളര്‍കോട് മഹാദേവ ക്ഷേത്രം, അറവുകാട് ശ്രീദേവി ക്ഷേത്രം, കണിച്ചുകുളങ്ങര ശ്രീദേവി ക്ഷേത്രം, മരുത്തോര്‍വട്ടം ധ്വന്തരി മൂര്‍ത്തി ക്ഷേത്രം, ചേര്‍ത്തല കാര്‍ത്യായനി ക്ഷേത്രം, മങ്കൊമ്പ് ഭഗവതി ക്ഷേത്രം തുടങ്ങി ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലും, തകഴി സ്മാരകം, അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം, പറവൂര്‍ പബ്ലിക് ലൈ ബ്രറി തുടങ്ങിയ സാംസ്കാരിക കേന്ദ്രങ്ങളിലും നൂറുകണക്കിന് കുരുന്നുകളാണ് ആദ്യാക്ഷരം കുറിക്കാനെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: