ചെങ്ങന്നൂര്‍: തൊഴിലുറപ്പ് പദ്ധതിയില്‍ തുക ചിലവഴിക്കുന്നതില്‍ പാണ്ടനാട്, ചെറിയനാട് ഗ്രാമപഞ്ചാത്തുകള്‍ വളരെ പിന്നിലാണെന്ന് ബ്ളോക്ക് പഞ്ചായത്തില്‍ കൂടിയ യോഗം വിലയിരുത്തി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന ഇന്ദിരാ ആവാസ് യോജന ഭവന പദ്ധതി ഈ വര്‍ഷം മുതല്‍ ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിക്കും.
ഇതിന്റെ ഭാഗമായി നാല് ഘട്ടങ്ങളിലായി 90 തൊഴില്‍ ദിനങ്ങളുടെ വേതനം 19,080 രൂപ അധികമായി ഗുണഭോക്താക്കള്‍ക്ക് ലഭിക്കും. ഈ വര്‍ഷം നിര്‍മ്മാണം ആരംഭിക്കുന്ന 182 ഗുണഭോക്താക്കള്‍ക്കും മുന്‍ വര്‍ഷങ്ങളില്‍ ഭവനനിര്‍മ്മാണം ആരംഭിച്ച് പൂര്‍ത്തിയാക്കാത്തവര്‍ക്ക് അനുപാതികമായും ഇതിന്റെ ആനുകൂല്യം ലഭിക്കും.
പട്ടികജാതി സങ്കേതങ്ങളുടെ അടിസ്ഥാന വിവരശേഖരണം നടത്തുന്നതിനും യോഗം തീരുമാനിച്ചു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അര്‍ദ്ധവാര്‍ഷിക പുരോഗതി വിലയിരിത്തുന്നതിനായി കൂടിയ യോഗത്തില്‍ ജില്ലാ ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.വിജയകുമാര്‍, അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ബിന്‍സ്.സി.തോമസ്, ബ്ളോക്ക് ഡവലപ്പ്മെന്റ് ഓഫീസര്‍ വി.ജെ.ശ്രീകുമാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, എഞ്ചിനീയര്‍മാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: