കായംകുളം: വൃക്ക തകരാറിലായ അഞ്ചാംക്ലാസുകാരന് ചികിത്സയ്ക്കായി സഹായം തേടുന്നു. പത്തിയൂര്‍ തോട്ടത്തുമുറിയില് യശോധരന്-സുമംഗല ദമ്പതികളുടെ ഏകമകന് ആദിത്യനാ (12)ണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നത്. ഒരുമാസത്തെ ചികിത്സയ്ക്ക് ഏകദേശം അമ്പതിനായിരം രൂപയോളം വേണ്ടിവരുന്നു.
ഇതുവരെയുള്ള ചികിത്സയ്ക്ക് ആകെ ഉണ്ടായിരുന്ന അഞ്ചു സെന്റ് വീടും വസ്തുവും പണയപ്പെടുത്തി. കൂലിവേലക്കാരനായ പിതാവ് നിത്യേനയുള്ള ചികിത്സയ്ക്കും വൃക്കമാറ്റിവെയ്ക്കലിനോ ഡയാലിസിസിനോ പണമില്ലാതെ വിഷമിക്കുകയാണ്. പത്തിയൂര്‍ സ്കൂളില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദിത്യന്. നാട്ടുകാരുടേയും സംഘടനകളുടേയും സഹായത്താലാണ് ഇപ്പോള്‍ ചികിത്സ നടത്തുന്നത്.
വിദഗ്ദ്ധ ചികിത്സ നടത്തി ഈ ബാലനെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവരാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍. ആദിത്യന്റെ ചികിത്സാചെലവുകള്‍ക്കായി പത്തിയൂര്‍ ഫെഡറല്‍ ബാങ്കില്‍ അമ്മ സുമംഗലയുടെ പേരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍-18720100016669. കൂടുതല്‍ വിവരങ്ങള്‍ക്ക് 9526877318, 7025143090.
പ്രതികരിക്കാൻ ഇവിടെ എഴുതുക: