കായംകുളം: സര്‍വ്വകലാശാലാ തലത്തില്‍ കുത്തിയോട്ടത്തെ പാഠ്യവിഷയമാക്കണമെന്നും അതിന്റെ അനുഷ്ഠാനത്തെയും പാരിസ്ഥിതിക സമസ്യകളെയും സാഹിത്യത്തെയും പറ്റി ഗവേഷണ പഠനത്തിന് സൗകര്യം ഒരുക്കണമെന്നും പ്രമുഖ കലാ ചിന്തകനും ജൈവ വൈവിദ്ധ്യ ബോര്‍ഡ് കോര്‍ഡിനേറ്ററുമായ പ്രൊഫ. പ്രയാര്‍ രാധാകൃഷ്ണകുറുപ്പ്.
ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പത്തിയൂര്‍ മലമേല്‍ ശ്രീ ഭുവനേശ്വരി യോഗീശ്വര ക്ഷേത്രത്തില്‍ നടക്കുന്ന നാട്ടറിവുത്സവത്തില് കുത്തിയോട്ടം കലയും അനുഷ്ഠാനവും എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കല എന്നതിനേക്കാള്‍ കുത്തിയോട്ടം അനുഷ്ഠാനപ്രധാനമാണ്. സംഗീതത്തിന്റെ തിരുകി കയറ്റം അതിന്റെ പൗരുഷത്തെ കെടുത്തി കളയുന്നുണ്ട്. തോറ്റങ്ങളില്‍ തൃപ്തി അടയാത്ത മനുഷ്യന്റെ നിഷ്കളങ്ക ഭക്തിയാണ് ചൂരല്മുറിയില് ചടങ്ങില്‍ തെളിയുന്നത്. നരബലി എന്നു വിളിച്ച് അതിനെ ആക്ഷേപിക്കുന്നത് ചരിത്രബോധമില്ലാത്തവരാണ്. തന്നന്നം താനന്നം എന്ന താനവട്ടത്തില്‍ കാര്‍ഷിക ജീവിതത്തിലെ ഭൗതിക നേട്ടങ്ങള്‍ക്ക് അമ്മ ദൈവത്തിന് രക്തം പകരം നല്കി സ്നേഹം പ്രകടിപ്പിക്കുന്ന സാധാരണമനുഷ്യന്റെ സത്യസന്ധതയാണ് പ്രകടമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റോയുടെ എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക് വിഭാഗം റിട്ട. ഡയറക്ടര്‍ ജനറല്‍ വി.ആനന്ദന് അദ്ധ്യക്ഷത വഹിച്ചു. ഡി.രാമാനന്ദന്‍, പത്തിയൂര്‍ ശ്രീകുമാര്‍, ഹരികുമാര്‍ ഇളയിടത്ത് ഗീവര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: