ആലപ്പുഴ: പുന്നപ്ര 220 കെവി സബ് സ്റ്റേഷന് ഉദ്ഘാടനം 30ന് രാവിലെ 10ന് സബ് സ്റ്റേഷന് പരിസരത്ത് മന്ത്രി ആര്യാടന് മുഹമ്മദ് നിര്‍വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ചു നടക്കുന്ന പൊതുസമ്മേളനം കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. ജി. സുധാകരന് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. പ്രതിഭാ ഹരി, ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍, കെഎസ്ഇബി ഡയറക്ടര്‍ അഡ്വ.ബി. ബാബുപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. സുലേഖ, പുന്നപ്ര സൗത്ത് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ആന്റണി, ജില്ലാ പഞ്ചായത്തംഗം കുഞ്ഞുമോള്‍ സജീവ്, ഗ്രാമപഞ്ചായത്തംഗങ്ങളായ എ. അലീമാക്കുഞ്ഞ്, ഷീജ, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: