സനാ: യെമനിലേ യുഎസ് എംബസിക്കു നേരെ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം അല്‍ക്വയ്ദ ഏറ്റെടുത്തു. ശനിയാഴ്ച വൈകുന്നേരമാണ് സനായിലെ യുഎസ് എംബസിക്കു നേരെ ഭീകരര്‍ റോക്കറ്റാക്രമണം നടത്തിയത്. ആക്രമണത്തില്‍ അഞ്ച് യെമന്‍ സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. ശനിയാഴ്ച യെമന്റെ വടക്കന്‍ പ്രദേശങ്ങളില്‍ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അല്‍ക്വയ്ദ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും മൂന്നോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: