മിസോറി: അമേരിക്കന്‍ നഗരമായ മിസോറി സംസ്ഥാനത്തെ ഫെര്‍ഗൂസണില്‍ പോലീസുകാരന് വെടിയേറ്റു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. പോലീസുകാരനു നേരെ അജ്ഞാതരായ ആയുധധാരി നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പോലീസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മൈക്കല്‍ ബ്രൗണ്‍ എന്ന കറുത്ത വര്‍ഗക്കാരനെ പോലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ ഫെര്‍ഗൂസണില്‍ വന്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിരുന്നു. വെള്ളനിറക്കാര് തുടരുന്ന വര്‍ണവിവേചനത്തിന്റെ തുടര്‍ച്ചയാണ് മൈക്കിള്‍ ബ്രൗണിന്റെ കൊലപാതകവുമെന്ന് ആരോപിച്ചാണ് കറുത്തവര്‍ഗക്കാര്‍ ഫെര്‍ഗൂസണില്‍ പ്രക്ഷോഭം നടത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: