പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡീ
ബഌസിയോയുമായി ചര്‍ച്ച നടത്തുന്നു.
ന്യൂയോര്‍ക്ക്: ജനസാന്ദ്രമായ നഗരങ്ങളിലെ പലതരം പ്രശ്നങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യും, നഗരങ്ങളെ എങ്ങനെ പുനരുജ്ജീവിപ്പിക്കും, ഭീകര ഭീഷണി എങ്ങനെ നേരിടും, പോലീസിനെ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം തുടങ്ങിയ കാര്യങ്ങളില്‍ വിദഗ്ധാഭിപ്രായം തേടി പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡീ ബഌസിയോയുമായി ചര്‍ച്ച നടത്തി.
പ്രത്യേക സാഹചര്യങ്ങളില്‍ ജനക്കൂട്ടങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാം, പൊതു ഭവന പദ്ധതികള്‍ എങ്ങനെ നടപ്പാക്കാം തുടങ്ങിയ കാര്യങ്ങളും ചര്‍ച്ച ചെയ്തു.
അമേരിക്കയില്‍ എത്തിയശേഷമുള്ള ആദ്യ ഔദ്യോഗിക പരിപാടിയായിരുന്നു ഇത്. 3000 പേര് കൊല്ലപ്പെട്ട ഭീകരാക്രമണശേഷം പോലീസ് പ്രശ്നം എങ്ങനെ കൈകാര്യം ചെയ്തുവെന്നും മോദി ആരാഞ്ഞു. നഗര പുനരുജ്ജീവനത്തില്‍ മേയര്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണെന്നും മോദി ചോദിച്ചറിഞ്ഞു. മോദിയും നഗരങ്ങള്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ്. വിദേശകാര്യ വക്താവ് സെയ്ദ് അക്ബറുദ്ദീന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. നഗരങ്ങളിലെ വലിയ ജനക്കൂട്ടങ്ങളെ കൈകാര്യം ചെയ്യുന്ന വിഷയം മോദി പ്രത്യേകം അന്വേഷിച്ചു. കുംഭമേള പോലുള്ള ജനലക്ഷങ്ങള്‍ എത്തുന്ന ചടങ്ങുകളുടെ കാര്യവും മോദി വിവരിച്ചു. വലിയ നഗരങ്ങളിലെ ജനക്കൂട്ടങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ മോദി മേയറുടെ സഹായം അഭ്യര്‍ത്ഥിച്ചു.
പൊതു ഭവന പദ്ധതികളുടെ കാര്യം വിശദമായി ചര്‍ച്ച ചെയ്തു. ന്യൂയോര്‍ക്കില്‍ പത്തു വര്‍ഷം കൊണ്ട് അഞ്ചുലക്ഷം വീടുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി മേയര്‍ മോദിക്ക് വിശദീകരിച്ചു നല്കി. ന്യൂയോര്‍ക്കിലെ ജനജീവിതം മെച്ചപ്പെടുത്താന്‍ കൈക്കൊണ്ട നടപടികളും വിവരിച്ചു.ഇരുരാജ്യങ്ങളിലെയും പുകവലി വിരുദ്ധ നിയമങ്ങളും ചര്‍ച്ച ചെയ്തു. ഭീകരാക്രമണശേഷം കൈക്കൊണ്ട സുരക്ഷാ നടപടികള്‍ വിശദ ചര്‍ച്ചാവിഷയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: