ഹൈദരാബാദ്: പ്രായമായ മാതാപിതാക്കളെ മകന് ആസിഡ് കുടിപ്പിച്ച് കൊലപ്പെടുത്തി.ജാനകി നഗര്‍ സ്വദേശികളായ രാംമൂര്‍ത്തി, ലക്ഷ്മി ബായി എന്നിവരാണ് സ്വന്തം മകന്റെ ക്രൂരതയ്ക്ക് ഇരയായത്.ഹൈദരാബാദ് അവാലിലെ എന്ന സ്ഥലത്താണ് സംഭവം. വ്യാഴാഴ്ച രാത്രിയാണ് സംഭവം. സംഭവത്തില്‍ ഇവരുടെ മകന് ദേവാനന്ദിനെ (33) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മിലിട്ടറിയില്‍ നിന്നും വിരമിച്ചയാളാണ് രാമമൂര്‍ത്തി. ദേവാനന്ദ് തന്റെ കടങ്ങള്‍ വീട്ടാന്‍ രാമമൂര്‍ത്തിയോട് പെന്ഷന് തുകയും വീടിന്റെ ഷെയറും ആവശ്യപ്പെട്ടു മകന് നിരന്തരം വഴക്ക് കൂടിയിരുന്നു. എന്നാല്‍ ഇതിന് മാതാപിതാക്കള്‍ തയ്യാറായില്ല. വ്യാഴാഴ്ച രാത്രിയില്‍ ഇയാള്‍ വീട് വില്‍ക്കണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യവും ഇരുവരും നിഷേധിച്ചതോടെ ദേവാനന്ദ് ബാത്ത്റൂം കഴുകാനായി വാങ്ങി വെച്ചിരുന്ന ആസിഡ് അച്ഛനമ്മമാരെ നിര്‍ബന്ധിപ്പിച്ച് കുടിപ്പിക്കുകയായിരുന്നു. ഇവരുടെ ഇളയമകനായ യോഗാനന്ദ് ഇരുവരെയും അടുത്തുള്ള ഗാന്ധി ആശുപത്രിയിലാക്കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: