അബൂജ: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,000 കവിഞ്ഞു. ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം വിവിധരാജ്യങ്ങളിലായി 6,500 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്.ഏഴ് ദിവസത്തിനുള്ളില്‍ ഗിനിയിലും ലൈബീരിയയിലും പുതിയ എബോളരോഗികളെ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.
എബോള മരണങ്ങള് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ലൈബീരിയയില്നിന്നാണ്. അവിടെ മാത്രം 1,830 പേര് മരിച്ചതായാണ് ഔദ്യോഗിക കണക്ക്. വൈറസ് പടരുന്നത് നിയന്ത്രിക്കാനായില്ലെങ്കില്‍ ഇനിയും മരണസംഖ്യ 20,000 കവിയുമെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടുണ്ട്്.
അതിനിടെ, എബോളബാധക്കെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകരില്‍ രോഗം ബാധിച്ച 211 പേര് മരിച്ചു. 375 ആരോഗ്യപ്രവര്‍ത്തകര്‍ രോഗബാധിതരാണ്. ഇതും വലിയ ആശങ്കയ്ക്കിടയാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: