കോഴിക്കോട്: കാലാവധി തീരുന്നതിനു മുമ്പ് തന്നെ പിഎസ് സി ലിസ്റ്റിലുള്ള കെഎസ്ആര്‍ടിസി ഉദ്യോഗാര്‍ത്ഥികളെ മുഴുവന്‍ സര്വീസിലെടുക്കുമെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്.
സര്‍ക്കാര്‍ സര്‍വീസില്‍ ഏറ്റവും കൂടുതല്‍ നിയമനം നടത്തിയത് യു.ഡി.എഫ്. സര്‍ക്കാരാണെന്ന് മന്ത്രി അവകാശപ്പെട്ടു. കേരള എന്‍.ജി.ഒ. അസോസിയേഷന് 40-ാം ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രയാസം ഉണ്ട്. എങ്കിലും നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് തടസമാകില്ല. ഉദ്ദേശിച്ച പദ്ധതികളെല്ലാം നിശ്ചിത സമയത്തിനുള്ളില്‍ തീര്‍ക്കും.
സംസ്ഥാനത്തെ ചില സര്‍വീസ് സംഘടനകളുടെ പ്രവൃത്തികള്‍ അതിര്‍വരമ്പുകള്‍ കടക്കുന്നുണ്ട്. ജനാധിപത്യ സംവിധാനത്തില്‍ സര്‍ക്കാരിനെ സൃഷ്ടിപരമായി വിലയിരുത്തുക എന്നതാണ് സര്‍വീസ് സംഘടനകളുടെ ഉത്തരവാദിത്തം. മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: