ന്യൂയോര്‍ക്ക്: ലഡാക്ക് അതിര്‍ത്തിയിലെ ഇന്ത്യ-ചൈന പ്രശ്നങ്ങള്‍ക്ക് വിട. ലഡാക്ക് അതിര്‍ത്തിയില്‍ നിന്ന് ചൈന അവരുടെ സൈന്യത്തെ പിന്‍വലിച്ചതോടെയാണ് പ്രശ്നങ്ങള്‍ പരിഹരിച്ച് തുടങ്ങിയതെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി.
സൈന്യത്തെ പിന്‍വലിച്ചു കൊണ്ട് ഇന്നാരംഭിച്ച നീക്കം ചൊവ്വാഴ്ച്ച വരെയും നീളുമെന്നും സുഷമ പറഞ്ഞു. ഇരു രാജ്യങ്ങളും സ്വീകരിച്ച ഈ നിലപാടില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും ഇതിനായി ഒരു സമയ പരിധി തീരുമാനിച്ചിട്ടുണ്ടെന്നും സുഷമ പറഞ്ഞു. ഇതിലൂടെ വലിയ വിജയം തന്നെയാണ് ഉണ്ടായിരിക്കുന്നതെന്നും സുഷമ ചൂണ്ടിക്കാട്ടി.
അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതിനെ പറ്റി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമായിരുന്നു സുഷ്മയുടെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: