ബംഗളൂരു: ഭാരതത്തിന്റെ ചൊവ്വാ ദൗത്യ പേടകം മംഗള്യാന് പകര്‍ത്തിയ ചൊവ്വാ ഗ്രഹത്തിന്റെ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ പുറത്തുവിട്ടു. കൂടുതല്‍ ചിത്രങ്ങള്‍ ഉടന്‍ തന്നെ പുറത്തുവരുമെന്നാണ് കരുതുന്നത്. നിരവധി പഠനങ്ങള്‍ക്ക് ഉപകാരപ്പെടുന്നതായിരിക്കും ഈ ചിത്രങ്ങളെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു.
മംഗള്യാന് പകര്‍ത്തിയ ചിത്രങ്ങള്‍ ഇന്നലെ ഐഎസ്ആര്‍ഒയിലേക്ക് അയച്ചത്. ഇന്നാണ് സോഷ്യല്‍ മാധ്യമങ്ങളിലൂടെ അത് പുറത്തുവിട്ടത്. 7300 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നും പകര്‍ത്തിയ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. 376 സ്പേഷ്യല്‍ റെസല്യൂഷനിലാണ് ചിത്രം പകര്‍ത്തിയത്.
ഭാരതത്തിന്റെ ഏറ്റവും സാഹസികമായ ബഹിരാകാശ ദൗത്യമായ മംഗള്യാന് ബുധനാഴ്ച രാവിലെയാണ് ചൊവ്വയുടെ ഭ്രമണ പഥത്തിലെത്തിയത്. ഇതോടെ, പ്രഥമ ചൊവ്വാദൗത്യം വിജയിപ്പിച്ച ആദ്യരാജ്യമായും ചൊവ്വയില്‍ പേടകമെത്തിച്ച ആദ്യ ഏഷ്യന്‍ രാജ്യമായും ഭാരതം ചരിത്രത്തില്‍ ഇടം നേടി. ചരിത്ര നേട്ടത്തിന് സാക്ഷ്യം വഹിക്കാനെത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദി നല്കിയ പ്രചോദനം മറക്കാനാവാത്തതാണെന്ന് വിഎസ്സി ഡയറക്ടര്‍ എം.സി.ദത്തന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: