കൊച്ചി: അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് അന്താരാഷ്ട്ര അംഗീകാരം. പീഡിയാട്രിക് ഹാര്‍ട്ട് പ്രോഗ്രാമിനുള്ള ഈ വര്‍ഷത്തെ ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍-ഇന്ത്യ അവാര്‍ഡ് അമൃത ഇന്‍സ്റ്റിറ്റിയൂട്ടിലെ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തിനു ലഭിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു ആശുപത്രിയ്ക്ക് ഇതു ലഭിക്കുന്നത്.
സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകളില്‍ ഗുണനിലവാരം ഉറപ്പാക്കുന്നതിനും കുറഞ്ഞ ചെലവില്‍ ഏറ്റവും മികച്ച ഹൃദയ പരിചരണം നല്കുന്നതിനുമാണ് വൈദ്യ ശാസ്ര്തമേലയിലെ ഒാസ്കാര്‍ അവാര്‍ഡായ ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍-ഇന്ത്യ അവാര്‍ഡ് ലഭിച്ചത്.
600-റോളം കുട്ടികളെ കത്തീറ്ററൈസേഷന്‍ ലാബോറട്ടറിയില്‍ ചികിത്സിക്കുന്നതിനോടൊപ്പം തന്നെ വര്‍ഷംതോറും 700-റോളം പീഡിയാട്രിക്കാര്ഡിയാക് ശസ്ത്രക്രിയയും അമ്യതയില്‍ നടത്തുന്നു. ജന്മനാ ഹ്യദ്രോഗമുള്ള കുട്ടികള്‍ക്കായി ഏറ്റവും കുറഞ്ഞ ചികിത്സാ ചിലവില്‍ ചികിത്സ നടത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: