ശാന്തന്‍പാറ : ഓപ്പറേഷന് കുബേരയുടെ ഭാഗമായി കഴിഞ്ഞ ദിവസം നെടുങ്കണ്ടത്ത് പിടിയിലായ അമ്മയ്ക്കും മകനുമെതിരെ ശാന്തന്‍പാറ സ്റ്റേഷനിലും കേസെടുത്തു.. നെടുംകണ്ടം ശരവണ ഭവനില്‍ ശരവണകുമാര്‍(46)മാതാവ് മുത്തുനാഗു( 65) എന്നിവര്‍ക്കെതിരെയാണ് ശാന്തന്‍പാറയിലും കേസെടുത്തത്. പുല്ലുപാറ സ്വദേശി മാടസ്വാമിയുടെ ഭാര്യ റാണി (40)യുടെ പരാതിയെത്തുടര്‍ന്നാണ് കേസ്. റാണിയുടെ പേരിലുണ്ടിയിരുന്ന മൂന്ന് സെന്റ് വസ്തു പണയം വച്ച് പ്രതികളില്‍ നിന്നും ഒന്നരലക്ഷം രൂപ വാങ്ങിയിരുന്നു. പണം തിരികെയടച്ചിട്ടും വസ്തുവിട്ട് തരാത്തതിനെത്തുടരന്ന്നാണ് പരാതി നല്‍കിയത്. പ്രതികളെ അടുത്ത ദിവസം കസ്റ്റഡിയിലെ
ടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: