കേരളത്തിലെ സുരക്ഷിത നഗരങ്ങളെക്കുറിച്ചും, അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍ ലഭിക്കും. എങ്ങനെയെന്നല്ലെ… സേഫ്റ്റിപിന്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷനുണ്ടെങ്കില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാം അറിയാന്‍ സാധിക്കും. സ്ത്രീകളുടെ അവകാശങ്ങള്‍ക്കും സംരക്ഷണത്തിനുംവേണ്ടി തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഖി എന്ന സംഘടനയാണ് കേരളത്തില്‍ ആദ്യമായി ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ പരിചയപ്പെടുത്തുന്നത്. സുരക്ഷിത നഗരം എന്ന പദ്ധതിയുടെ തുടര്‍ച്ചയായി ആരംഭിച്ച സേഫ്റ്റി പിന് പ്രൊജക്ട് ആണ് മൊബൈല്‍ ആപ്ലിക്കേഷന്റെ പുതുലോകത്തേക്ക് സഖിയെ എത്തിച്ചത്.
ഗൂഗിള്‍ മാപ്പിന്റെയും പ്ലേസ്റ്റോറിന്റെയും സഹായത്താലാണ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലായി ആദ്യം നടപ്പാക്കുന്ന പദ്ധതി നാലുമാസം കൊണ്ടാണ് പൂര്‍ത്തീകരിക്കുക. ഇപ്പോള്‍ രണ്ടു മാസം പിന്നിട്ടു. ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആക്ടീവ് ലേണിംഗ് സൊലൂഷന് എന്ന സ്ഥാപനമാണ് പ്രൊജക്ടിനുവേണ്ട സഹായങ്ങള്‍ നല്‍കുന്നത്. സേഫ്റ്റിപിന്‍ ആപ്ലിേക്കഷന് ഇതിനകം പല സംസ്ഥാനങ്ങളിലും നടപ്പാക്കിക്കഴിഞ്ഞു.
നഗരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനമാണ് പ്രധാനമായും മൊബൈല്‍ ആപ്ലിക്കേഷനില്‍ നല്‍കുന്നതെന്ന് പദ്ധതിയുടെ കോര്‍ഡിനേറ്റര്‍ അന്ന പറഞ്ഞു. തിരുവനന്തപുരത്തെയും കൊച്ചിയിലേയും കോളേജ് വിദ്യാര്‍ത്ഥിനികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് നഗരങ്ങളിലെ വിവരങ്ങള്‍ ശേഖരിക്കുന്നത്. ഓഡിറ്റിംഗ് എന്നാണ് ഇതിനു പറയുന്നത്. നഗരങ്ങളിലെ വെളിച്ചം, ഗതാഗത സൗകര്യം, സുരക്ഷ, നടപ്പാത, പുരുഷന്മാര് കൂടുതലുള്ള പ്രദേശം, സ്ത്രീകള്‍ കൂടുതലുള്ള പ്രദേശം എന്നിങ്ങനെയുള്ള വിവരങ്ങളാണ് ഓഡിറ്റിങ്ങിലൂടെ വിദ്യാര്‍ത്ഥിനികള്‍ കണ്ടെത്തുന്നത്. ഈ വിവരങ്ങള്‍ മൊബൈലില്‍ അപ്ലോഡ് ചെയ്യും. ആക്ടീവ് ലേണിംങ് സൊലൂഷനാണ് പദ്ധതിയുടെ ചെലവുകള്‍ വഹിക്കുന്നത്. തിരുവനന്തപുരത്തെയും, കൊച്ചിയിലേയും പദ്ധതി വിജയിക്കുന്ന പക്ഷം മറ്റ് നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുകയാണ് സഖിയുടെ ലക്ഷ്യം…
പ്രതികരിക്കാൻ ഇവിടെ എഴുതുക: