കാസര്‍കോട്: കൊലപാതകങ്ങള്‍ക്കും ആത്മഹത്യകള്ക്കുമെതിരെ സമൂഹമനസാക്ഷിയുണര്ത്താന് കിഡ്നി ഫെഡറേഷന് ഓഫ് ഇന്ത്യ ചെയര്മാന് ഫാ.ഡേവിസ് ചിറമ്മലിന്റെ നേതൃത്വത്തില്‍ നടത്തുന്ന സംസ്ഥാനതല മാനിഷാദ അഹിംസ സന്ദേശയാത്ര 25ന് കാസര്‍കോട്ട് നിന്നും ആരംഭിക്കും. 25ന് വൈകുന്നേരം മൂന്നിന് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലേക്ക് ജീവന് രക്ഷാ മെഗാറാലി. തുടര്‍ന്ന് പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്യും. ഫാ.ഡേവിസ് ചിറമ്മല്‍ വിഷയാവതരണം നടത്തും. ജില്ലാ പൊലീസ് ചീഫ് തോംസണ്‍ ജോസ് യാത്ര ഫഌഗ് ഓഫ് ചെയ്യും. ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ മുഖ്യാതിഥിയായിരിക്കും. യാത്ര ഓരോ ജില്ലയിലും രണ്ട് ദിവസമുണ്ടാകും. നവംബര്‍ ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കും. പത്രസമ്മേളനത്തില്‍ മാനിഷാദ ജില്ലാ കോര്‍ഡിനേറ്റര്‍ ഫാ.മാണി മേല്‍വെട്ടം, ജനറല്‍ കണ്‍വീനര്‍ എം.കെ.രാധാകൃഷ്ണന്, അഷ്റഫ് നാല്‍ത്തടുക്ക, ഇ.ചന്ദ്രശേഖരന്, വി.ഡി.ജോസഫ്, ശശിധരന് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: