സനാ: വിമത സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയായ സാഹചര്യത്തില്‍ യമന്‍ പ്രധാനമന്ത്രി മുഹമ്മദ് ബസിന്ദ്വാ രാജിവച്ചു. സര്‍ക്കാര്‍ ആസ്ഥാനാങ്ങള് പിടിച്ചെടുത്തതായി വിമതര്‍ അറിയിച്ചു.
യമനില്‍ സര്‍ക്കാരിനെ മാറ്റണമെന്നാവശ്യപ്പെട്ട് ഏതാനം ദിവസം മുമ്പാണ് ഷിയാ വിമതര്‍ പ്രക്ഷോഭം ആരംഭിച്ചത്.
ഇന്ധന സബ്സിഡി കുറയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുക, സര്‍ക്കാരിനെ പിരിച്ചുവിടുക എന്നതാണ് വിമതരുടെ പ്രധാന ആവശ്യങ്ങള്‍.
വെടിനിര്‍ത്തല്‍ നടപ്പാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിനാണ് തന്റെ രാജി എന്ന് പ്രധാനമന്ത്രി മുഹമ്മദ് ബന്സിദ്വാ പറഞ്ഞു.
വിമതര്‍ക്കെതിരെ സൈനിക നടപടി പാടില്ലെന്ന് യമന്‍ ആഭ്യന്തര മന്ത്രാലയം പൊലീസിന് നിര്‍ദേശം നല്കി. വിമതരെ പൊലീസിന്റെ സുഹൃത്തുക്കളെന്നാണ് മന്ത്രാലയം വിശേഷിപ്പിച്ചത്.
കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭ ഇടപെട്ട് വിമതര്‍ക്ക് അധികാരത്തില്‍ ഇടപെടാനുള്ള ഒരു ധാരണ മുന്നോട്ട് വെച്ചു. ഈ ധാരണ നിലനില്‍ക്കെയാണ് അപ്രതീക്ഷിതമായി പ്രധാനമന്ത്രി മുഹമ്മദ് ബസിന്ദ്വാ രാജിവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: