കേപ് കനാവറല്‍: അന്തരീക്ഷ പഠന ദൗത്യവുമായി അമേരിക്കയുടെ ചൊവ്വാ പര്യവേക്ഷണ വാഹനമായ മാവെന് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു.
തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് മാവേന്‍ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. പേടകത്തെ 33 മിനിറ്റ് ദ്രവ എന്ജിന് പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥത്തിലേക്ക് തള്ളി നീക്കിയത്.
5000 കോടി രൂപ ചെലവിട്ട് തയ്യാറാക്കിയ മാവേന്‍ ചൊവ്വയുടെ ഉത്തരധ്രുവത്തിലൂടെ മിനിറ്റില്‍ 44. 2 കോടി മൈല്‍ വേഗതയില്‍ സഞ്ചരിച്ച് ചൊവ്വയുടെ മുകളില്‍ 380 കിലോമീറ്റര്‍ വരെ അടുത്തെത്തും.
ചൊവ്വയില്‍ ഇറങ്ങാതെ അന്തരീക്ഷത്തില്‍ നിന്ന് കൊണ്ടാവും മാവെന് വിവരങ്ങള്‍ ശേഖരിക്കുക. 2013 നവംബര്‍ 18നായിരുന്നു മാവന്റെ വിക്ഷേപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: