കോഴിക്കോട്:യൂറോപ്പിലെ റേസിങ് ഇതിഹാസമായ കെടിഎമ്മിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ആദ്യത്തെ കെടിഎം സ്റ്റണ്ട് ഷോ അരങ്ങേറി. പ്രൊഫഷണല്‍ സ്റ്റണ്ട് റൈഡര്‍മാരുടെ ത്രസിപ്പിക്കുന്ന അഭ്യാസപ്രകടനങ്ങള്‍ അവതരിപ്പിക്കുക ലക്ഷ്യമിട്ടാണ് സ്റ്റണ്ട് ഷോ സംഘടിപ്പിച്ചത്.
കോഴിക്കോട് മിനി ബൈപ്പാസില്‍ സരോവരം കണ്വന്ഷന് ഗ്രൗണ്ടിലായിരുന്നു സ്റ്റണ്ട് ഷോ. കെടിഎം ഡ്യൂക്കില്‍ പ്രൊഫഷണല്‍ സ്റ്റണ്ട് ടീം നടത്തിയ അഭ്യാസപ്രകടനങ്ങള്‍ ശ്വാസമടക്കിയാണ് കാണികള്‍ വീക്ഷിച്ചത്.
റേസിങ് ബൈക്കുകളുടെ ഉജ്വലപ്രകടനത്തിന് പേരുകേട്ട ബ്രാന്‍ഡാണ് കെടിഎമ്മെന്ന് ബജാജ് ഓട്ടോ ലിമിറ്റഡ് പ്രോ ബൈക്കിങ് സീനിയര്‍ വൈസ് പ്രസിഡന്റ് അമിത് പറഞ്ഞു. കെടിഎം ബൈക്കുകള്‍ പ്രദാനം ചെയ്യുന്ന ആവേശവും സാഹസികതയും ഉപഭോക്താക്കള്‍ക്ക് അനുഭവവേദ്യ മാകണമെന്നാണ് ഞങ്ങളുടെ കാഴ്ചപ്പാട്. ഇന്ത്യയിലെ എല്ലാ പ്രധാന പട്ടണങ്ങളിലും പ്രൊഫഷണല്‍ സ്റ്റണ്ടുകള്‍ സമീപഭാവിയില്‍ തന്നെ സംഘടിപ്പിക്കും. എക്സ്ക്ലുസീവ് പ്രീമിയം ബ്രാന്‍ഡ് എന്ന നിലയില്‍ കെടിഎമ്മിന് മാത്രം നല്കാനാവുന്ന അനുഭവങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റണ്ട് വേദിയിലേക്ക് എല്ലാവര്ക്കും സൗജന്യപ്രവേശനം അനുവദിച്ചിരുന്നു. മാസ്മരിക സ്റ്റണ്ട് പ്രകടനങ്ങളെ നഗരം അത്യാവേശത്തോടെയാണ് വരവേറ്റത്.
കോഴിക്കോടിന് പുറമെ ഉദയ്പൂര്‍, വിജയവാഡ, ട്രിച്ചി, ബല്‍ഗാം, വസൈ, സൂറത്ത്, ഔറംഗബാദ്, ജമ്മു, ഗാസിയാബാദ്, ജലന്ധര്‍, ജോധ്പൂര്‍, വാരണാസി, ഇന്‍ഡോര്‍, വാപി, റാഞ്ചി, ജാംഷഡ്പൂര്‍ എന്നിവയടക്കമുള്ള പട്ടണങ്ങളില്‍ ഇതിനകം കെടിഎം സ്റ്റണ്ട് ഷോ അരങ്ങേറിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: