വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി സകലരിലും ആത്മവിശ്വാസം പരത്തുന്ന, കുശാഗ്രബുദ്ധിമാനായ നേതാവാണെന്ന് ഫരീദ് സക്കറിയ. കഴിഞ്ഞദിവസം സിഎന്‍എന്നിനു വേണ്ടി മോദിയെ ഇന്റര്‍വ്യൂ ചെയ്ത് ഇന്തോ അമേരിക്കന്‍ പത്രപ്രവര്‍ത്തകനാണ് ഫരീദ്. വളര്‍ച്ചയെന്ന തന്റെ അജണ്ടയെ പാളംതെറ്റിക്കുന്ന, തന്നെ അനാവശ്യ വിവാദത്തിലാക്കുന്ന ഒരു കാര്യവും മോദി ചെയ്യില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
മോദി ആത്മവിശ്വാസം പ്രസരിപ്പിക്കുകയാണ്. പൊതുജനം അദ്ദേഹത്തെ പ്രശംസിക്കുന്നു. ലോക നേതാക്കള്‍ പ്രീതി പിടിച്ചുപറ്റാന്‍ ശ്രമിക്കുന്നു, മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് ഉയരത്തില്‍ തന്നെ പാറുന്നു. ഫരീദ് സക്കറിയ എഴുതി.
മോദി കുശാഗ്രബുദ്ധിയാണ്. കൃത്യമായ ലക്ഷ്യമുണ്ട്. മിക്ക നേതാക്കളില്‍ നിന്നും വ്യത്യസ്ഥനുമാണ്. ഇന്ത്യന്‍ നേതാക്കളെ വിദ്യാലയങ്ങളല്ല, അനുഭവങ്ങളാണ് രൂപപ്പെടുത്തിയിട്ടുള്ളത്. അദ്ദേഹം തുടര്‍ന്നു.
ശുചിത്വത്തെപ്പറ്റി അഭിനിവേശമുള്ളയാളാണ് മോദി. തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത്, ഭാരതത്തിന് ആദ്യം വേണ്ടത്, അമ്പലങ്ങളല്ല, ടോയ്ലറ്റുകളാണെന്ന് പ്രഖ്യാപിച്ചയാളാണ് മോദി. കടുത്ത ഹിന്ദു ദേശീയവാദിയായ മോദിയുടെ ഈ നിലപാട് ശ്രദ്ധേയമാണ്.
അന്താരാഷ്ട്ര രംഗങ്ങളും മോദി വിദഗ്ധമായാണ് കൈാര്യം ചെയ്തത്. ഒരു പതിറ്റാണ്ടോളം വിസ നിഷേധിച്ചിട്ടും അമേരിക്കയോട് ഒരു നീരസവും ഇല്ലാത്ത നേതാവ്.
അദ്ദേഹം തുടരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: