മനില: ഫിലിപ്പൈന്‍സില്‍ കനത്തനാശം വിതച്ച ഫുംഗ് വോംഗ് കൊടുങ്കാറ്റ് രൂക്ഷമായി. നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു.അഞ്ചുപേര്‍ കൊടുങ്കാറ്റ് വിതച്ച നാശത്തില്‍ കൊല്ലപ്പെട്ടു.
തായ്വാന് ലക്ഷ്യമിട്ട് കാറ്റ് നീങ്ങുന്നതായാണ് റിപ്പോര്‍ട്ട്. രണ്ടുലക്ഷത്തിലധികം ആളുകളെ മാറ്റിപാര്‍പ്പിക്കുകയും ചെയ്തു.
മണിക്കൂറില്‍ 120 കിലോമീറ്റര്‍ എന്ന പരമാവധി വേഗത്തിലാണ് കഴിഞ്ഞ ദിവസം വടക്കന്‍ ഫിലിപ്പൈന്‍സില്‍ ഫുംഗ് വോംഗ് ആഞ്ഞടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: