കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ ഇലക്ട്രോണിക് പാസ്ബുക്കായ ഫെഡ്ബുക്ക് പുതിയ രൂപത്തില്‍ പുറത്തിറക്കി. ഉപഭോക്താക്കള്‍ക്ക് ഡിപ്പോസിറ്റ് അക്കൗണ്ടുകള്‍ കാണുന്നതിനോടൊപ്പം ലോണ്‍ അക്കൗണ്ടുകള്‍ നിരീക്ഷിക്കുകയും ചെക്കുകളുടെ കൈകാര്യം സുഗമമാക്കുകയും ചെയ്യാം. മൊബൈല്‍ഫോണിലൂടെ നിലവിലുള്ള ബാലന്‍സ്, പലിശനിരക്ക്, വായ്പാ കാലയളവ്, ഇന്‍സ്റ്റാള്‍മെന്റ് തുക, അടയ്ക്കേണ്ട അവസാന തിയതി, അടയ്ക്കാന്‍ ബാക്കിയുള്ള തുക തുടങ്ങിയ സൗകര്യങ്ങള്‍ പുതിയ ഫെഡ്ബുക്ക് നല്കുന്നു.
റിക്കറിംഗ് , ഫിക്സഡ് ഡിപ്പോസിറ്റുകള്‍, റീ ഇന്‍വെസ്റ്റ്മെന്റ് പ്ലാനോടുകൂടിയ ഡിപ്പോസിറ്റുകള്‍ (കാഷ് സര്‍ട്ടിഫിക്കറ്റുകള്‍) തുടങ്ങിയ ഡെപ്പോസിറ്റ് അക്കൗണ്ടുകളുടെ കാര്യത്തില്‍ ഓപ്പണിംഗ് ബാലന്‍സ്, പലിശ നിരക്ക്, ആരംഭ തിയതി, കാലാവധി പൂര്‍ത്തിയാക്കുന്ന തിയതി, നിക്ഷേപ കാലയളവ് തുടങ്ങിയവ കാണാനാവും. മെച്ച്യൂരിറ്റിയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് എല്ലാ നിക്ഷേപങ്ങളുടെയും പട്ടികയും ഈ ആപ്ലിക്കേഷനിലൂടെ സാധ്യമാവുന്നു.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് പുതിയ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാമെന്ന് ഫെഡറല്‍ ബാങ്ക് ടെക്നോളജി ആന്റ് ഡിജിറ്റല്‍ ബാങ്കിംഗ് തലവനും അഡീ. ജനറല്‍ മാനേജരുമായ കെ. പി സണ്ണി അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: