എഡിന്‍ബര്‍ഗ്: ബ്രിട്ടന് കീഴില്‍ നിലനിന്നു പോരുന്ന സ്കോട്ട്ലന്‍ഡിനെ വിഭിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന ഹിത പരിശോധനയില്‍ കാര്യങ്ങള്‍ ബ്രിട്ടന് അനുകൂലം. ഹിതപരിശോധനയില്‍ മൂന്ന് പതിറ്റാണ്ടോളമായി നിലനിന്നു പോരുന്ന ബ്രിട്ടനില്‍ നിന്നും വേര്‍പിരിഞ്ഞു പോരാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് തെളിഞ്ഞു.
32 കൗണ്‍സിലുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. വിഭജനത്തെ എതിര്‍ത്താണ് ഇതില്‍ 28 എണ്ണവും വോട്ട് ചെയ്തത്. 54 ശതമാനം പേര് വിഭജനത്തെ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ 46 ശതമാനം പേര് മാത്രമാണ് വിഭജനത്തെ അനൂകൂലിച്ചത്.
സ്കോട്ട്ലഡിനെ വിഭജിക്കേണ്ടതില്ലെന്ന ഐക്യവാദികളുടെ നിലപാടുകള്‍ക്ക് 1,397,000 വോട്ടുകള്‍ ലഭിച്ചു. എതിര് നിലപാടിന് 1,176,000 വോട്ട് മാത്രമാണ് ലഭിച്ചത്. 1,852,828 വോട്ടുകളാണ് വിജയത്തിന് ആവശ്യം. 43 ലക്ഷം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 2600 കേന്ദ്രങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്.
1707 ലാണ് ബ്രിട്ടനും സ്കോട്ലന്ഡും ഒന്നിച്ചത്. അന്നു മുതല്‍ ഇന്നുവരെ ഒരൊറ്റ രാജ്യമായി നിലകൊള്ളുകയായിരുന്നു. മുന്നൂറിലേറെ വര്‍ഷങ്ങള്‍ക്കു ശേഷം രാജ്യം വിഭജിച്ചാല്‍ അത് ബ്രിട്ടനുണ്ടാക്കുന്ന പ്രശ്നങ്ങളും ചില്ലറയായിരുന്നില്ല.
സ്കോട്ട്ലന്‍ഡ് വിഭജിക്കപ്പെട്ടിരുന്നെങ്കില് രാജ്യം ചെറുതാകും. വരുമാനം കുറയും.. അന്താരാഷ്ട്ര രംഗത്തുള്ള സ്ഥാനത്തിനു വരെ കോട്ടം സംഭവിക്കാം. രാജ്യം വിഭജിക്കേണ്ടിവന്നാല് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് രാജിവെയ്ക്കേണ്ടിയും വരാം. മാത്രമല്ല ലോകമെങ്ങുമുള്ള വിഘടന വാദികള്‍ക്ക് ഇത് ആവേശം പകരും. പല രാജ്യങ്ങളിലും വിഭജന ആവശ്യം കൂടുതല്‍ ശക്തമാകാം. ബ്രിട്ടന്റെ ഈ തലവേദനകള്‍ക്കെല്ലാം ഹിതപരിശോധനയോടെ അവസാനം കണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: