ഹൈദരബാദ്: ബിരിയാണി കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് ധോണിയും സംഘവും ഹോട്ടലില്‍ നിന്ന് ഇറങ്ങിപ്പോയി. ഇന്ത്യന്‍ താരം അമ്പാട്ടി റായ്ഡു വീട്ടിലുണ്ടാക്കി കൊടുത്തുവിട്ട ഹൈദരാബാദി ബിരിയാണി കഴിക്കുന്നത് തടഞ്ഞതില്‍ പ്രതിഷേധിച്ചാണ് താമസിച്ച ഹോട്ടല്‍ തന്നെ താരങ്ങള്‍ ഉപേക്ഷിച്ചത്.
ഹോട്ടല്‍ ഗ്രാന്‍ഡ് കക്കാത്തിയയിലെ ജീവനക്കാരാണ് പുറത്തുനിന്ന് കൊണ്ടുവരുന്ന ബിരിയാണി കഴിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടെടുത്തത്. ഇതേ തുടര്‍ന്ന് ടീമംഗങ്ങള്‍ ഒന്നടങ്കം ബുക്കിങ് റദ്ദാക്കി ചെയ്ത് മറ്റൊരു ഹോട്ടലിലേക്ക് മാറി. പിന്നാലെ ഗ്രാന്‍ഡ് കക്കാത്തിയയില്‍ താമസിച്ചിരുന്ന ബിസിസിഐ ഒഫീഷ്യലുകളും താജ് കൃഷ്ണയിലേക്ക് മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: