ന്യൂദല്‍ഹി: 2014 ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലത്ത് റെയില്‍വേ ചരക്ക് കൂലി വരുമാനം 40358.24 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 36465.58 കോടി രൂപയായിരുന്നു വരുമാനം. ഈ വര്‍ഷം 10.67 ശതമാനം വര്‍ദ്ധനയുണ്ടായി. ഇക്കാലയളവില്‍ 445.73 ദശലക്ഷം ടണ്‍ ചരക്ക് റെയില്‍വേ കൈകാര്യം ചെയ്തു. 4.60 ശതമാനം വര്‍ദ്ധനവാണിത്.
ഈ ആഗസ്റ്റ് മാസത്തില്‍ മാത്രം ചരക്ക് ഗതാഗതത്തിലൂടെ 7906.93 കോടി രൂപ വരുമാനമുണ്ടാക്കി. 3576.43 കോടി രൂപ കല്‍ക്കരിയുടെയും, 607.62 കോടി രൂപ ഇരുമ്പയിരിന്റെയും, 627.08 കോടി സിമന്റിന്റെയും 666.49 കോടി രൂപ ഭക്ഷ്യധാന്യങ്ങളുടെയും 459.26 കോടി രൂപ പെട്രോളിയം എണ്ണയുടെയും ഗതാഗതത്തിലൂടെയാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: