മോണ്‍റോവിയ:എബോള വൈറസ് രോഗം വ്യാപിച്ചു വരുന്ന സാഹചര്യത്തില്‍ ഇതിനെ പ്രതിരോസധിക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് ലൈബീരിയ യുഎസിനോട് സഹായം അഭ്യര്‍ത്ഥിച്ചു.
യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്ക് ലൈബീരിയന്‍ പ്രസിഡന്റ് എല്ലന്‍ ജോണ്സണ് സെര്ലീഫാണ് ഇതു സംബന്ധിച്ച വിവരങ്ങളടങ്ങിയ കത്തയച്ചത്.
എബോള ചികിത്സയ്ക്കായി പുതിയ ആശുപത്രി നിര്‍മ്മിക്കുന്നതിനാണ് സഹായം തേടിയിരിക്കുന്നത്. ലൈബീരിയ, ഗിനിയ, സിറ ലിയോണ്‍ എന്നീ രാജ്യങ്ങളിലുള്ളവരാണ് എബോള മൂലം മരിച്ചവരില്‍ ഭൂരിപക്ഷവും. ലോകത്താകമാനം എബോള മൂലം 2,400 ആളുകളാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: