ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലുണ്ടായ ബോംബ് ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ ഒരു അതിര്‍ത്തിരക്ഷാ സൈനികനും ഉള്‍പ്പെടുന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.പരിക്കേറ്റവരെ ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.
ഇന്ന് രാവിലെയാണ് അതിര്‍ത്തിയിലെ സൈനികര്‍ക്ക് നേരെ തീവ്രവാദികള്‍ ബോംബാക്രമണം നടത്തിയത്. ക്വറ്റ നഗരത്തില്‍ സൈനിക വാഹനവ്യൂഹം ലക്ഷ്യമിട്ടാണ് തീവ്രവാദികള്‍ ബോംബ് സ്ഫോടനം നടത്തിയതെന്നാണ് നിഗമനം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: