കൊച്ചി: നവവധുക്കള്‍ക്കായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍, അസ്വയുടെ പുതിയ ആഭരണശേഖരം കേരള വിപണിയില്‍ എത്തിച്ചു. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്, എച്ച് വെങ്കിടേശ നായിക് ജുവല്ലറി ലുലുമാള്‍, കല്യാണ്‍ ജുവല്ലറി, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് എം.ജി. റോഡ് എന്നിവിടങ്ങളില്‍ ലഭ്യമാണ്.
അമേരിക്കന്‍ മോഡലും ബോളിവുഡ് താരവുമായ നര്‍ഗീസ് ഫക്രിയാണ് പുതിയ ആഭരണങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ചത്. വിവാഹത്തിന് ശേഷവും പതിവായി ധരിക്കാന്‍ വധുക്കള്‍ ഇഷ്ടപ്പെടുന്ന അസ്വ നെക്ലേയ്സുകള്‍ ജുനഗഡിലെ കരകൗശല വിദഗ്ധര്‍ സ്വര്‍ണത്തില്‍ കൈകൊണ്ട് മെനഞ്ഞെടുത്തവയാണെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ഡയറക്ടര്‍ വിപിന്‍ ശര്‍മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: