ന്യൂദല്‍ഹി: സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് ജയിലിലായ സഹാറാ ഗ്രൂപ്പ് മുന്‍ മേധാവി സുബ്രതോ റോയിക്ക് ആഡംബര ഹോട്ടലുകള്‍ വില്ക്കാന് സുപ്രീം കോടതി സമയം അനുവദിച്ചു.
നിക്ഷേപകര്‍ക്ക് നല്‍കാനുള്ള പണം കണ്ടെത്താന്‍ ഹോട്ടലുകള്‍ വില്ക്കാന് അനുവദിക്കണമെന്ന് സുബ്രതോ റോയി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ലണ്ടനിലേയും ന്യൂയോര്‍ക്കിലെയും ഹോട്ടലുകള്‍ വില്‍ക്കുവാനാണ് സുബ്രതോ റോയി ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: