ന്യൂദല്‍ഹി: സിവില്‍ ആണവകരാറില്‍ ഭാരതവും ആസ്ട്രേലിയയും ഒപ്പിട്ടു. ഊര്ജോല്പാദനത്തിനായി ആസ്ട്രേലിയയില്‍നിന്ന് ഭാരതത്തിലേക്ക് യുറേനിയം ഇറക്കുമതി ചെയ്യാനുള്ള കരാറിലാണ് ഇന്നലെ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.
ഭാരതം സന്ദര്‍ശിക്കുന്ന ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്നലെ നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് നിര്‍ണായക കരാറില്‍ ഒപ്പിടാന്‍ തീരുമാനമായത്.
ലോകത്ത് അറിയപ്പെടുന്ന യുറേനിയം ശേഖരണത്തിന്റെ മൂന്നിലൊന്നും ആസ്ട്രേലിയയിലാണുള്ളത്. കടുത്ത വ്യവസ്ഥകളോടെ മാത്രമാണ് ആസ്ട്രേലിയ യുറേനിയം കയറ്റുമതി ചെയ്യുന്നത്. ആണവ നിര്‍വ്യാപന കരാര്‍ ഒപ്പിടുന്നതില്‍ യുപിഎ സര്‍ക്കാര്‍ പരാജയപ്പെട്ടതും ആ രാജ്യവുമായി ആണവകരാറുകളില്‍ ഏര്‍പ്പെടുന്നതിന് തടസം സൃഷ്ടിച്ചിരുന്നു.
ഭാരതവുമായി ഒന്നാംതരം ബന്ധമാണ് ഓസ്ട്രേലിയ ആഗ്രഹിക്കുന്നതെന്ന് ആബട്ട് വ്യക്തമാക്കി. സമാധാനപരമായ ഊര്ജോല്പാദനത്തിനുള്ള ഭാരതത്തിന്റെ പ്രതിബദ്ധതയില്‍ തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടിക്കാഴ്ചക്കിടെ ആബട്ട് പ്രധാനമന്ത്രി മോദിക്ക് ആസ്ട്രേലിയന്‍ രോമക്കുപ്പായം സമ്മാനിച്ചു. മോദി അദ്ദേഹത്തിന് ഭഗവദ്ഗീതയും കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: