തൃശൂര്‍: ആഡംബര വിലയില്ലാതെ ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താവിന് നല്‍കുക എന്ന പ്രവര്‍ത്തന മന്ത്രമാണ് കല്യാണ്‍ സില്‍ക്സിനെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഷോറൂമാക്കി മാറ്റിയതെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി. എസ്. പട്ടാഭിരാമന് വ്യക്തമാക്കി.
പട്ടിന്റെ ലോകത്ത് ഒരുപിടി നൂതന ആശയങ്ങളാണ് കല്യാണ്‍ സില്‍ക്സ് ലോകത്തിന് സമ്മാനിച്ചിട്ടുള്ളത്. ഇന്ത്യയിലെ ആദ്യത്തെ ബ്രാന്റഡ് ബ്രൈഡല്‍ സില്‍ക്ക് സൗഗന്ധികയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഈ ശ്രേണിയിലുള്ള ഓരോ സാരിയിലും ഏറ്റവും നല്ല പട്ടിന്റെയും മികച്ച ജെറിയുടെയും വേറിട്ട നെയ്ത്ത് ശൈലിയുടെയും ഉറപ്പാണ് ഉപഭോക്തൃ സമൂഹത്തിന് നല്‍കുന്നത്. അതുകൊണ്ടുതന്നെയാണ് സൗഗന്ധിക ചുരുങ്ങിയ കാലയളവില്‍ തന്നെ ഇന്ത്യയില്‍ ഏറ്റവും വിറ്റഴിക്കപ്പെടുന്ന ബ്രാന്‍ഡഡ് സാരിയായി മാറിയത്. സൗഗന്ധിക ശ്രേണിയിലെ ഏറ്റവും പുതിയ കളക്ഷനാണ് പെര്‍ഫെക്ട് 10. നെയ്ത്തിലെ 10 പൊരുത്തങ്ങള്‍ ഒരുമിക്കുന്ന ഈ കളക്ഷന്‍ ഇന്ത്യയിലും വിദേശത്തും ഇതിനോടകം തന്നെ തരംഗമായിക്കഴിഞ്ഞു.’
‘കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുവാനും അവര്‍ക്ക് കൂടുതല്‍ മികവാര്‍ന്ന ഉല്‍പ്പന്നങ്ങളും മൂല്യങ്ങളും നല്കുവാനായി കല്യാണ്‍ സില്‍ക്സിന്റെ വിപണന ശൃംഖല വിപുലീകരിക്കുകയാണ്. 18ന് ദുബായിലെ മീനാ ബസാറില്‍ കല്യാണ്‍ സില്‍ക്സിന്റെ 17-ാമത് ഷോറൂം ഉദ്ഘാടനം ചെയ്യും. 2015 ന്റെ ആരംഭത്തോടെ രണ്ട് പുതിയ ഷോറൂം ദോഹയിലും തുറക്കും. നടന്മാരായ പൃഥ്വീരാജും ധനുഷും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: