ന്യൂയോര്‍ക്ക്: ഏഷ്യാ പസഫിക് മേഖലയിലെ മികച്ച അമ്പത് കമ്പനികളില്‍ ടാറ്റ കണ്‍സള്‍ട്ടിംഗ് സര്‍വ്വീസസിനെയും എച്ച്സിഎല്‍ ടെക്നോളജിസിനെയും എച്ച്ഡിഎഫ്സി ബാങ്കിനെയും തെരഞ്ഞെടുത്തു. ഏഷ്യാ പസഫിക് മേഖലയിലെ മികച്ചപ്രകടനം കാഴ്ചവെച്ച പബ്ലിക് കമ്പനികളെക്കുറിച്ച് ഫോര്‍ബ്സ് നടത്തിയ സര്‍വ്വെയിലാണ് ഭാരതീയ കമ്പനികള്‍ ഇടം നേടിയത്. ചൈനീസ് കമ്പനികള്‍ക്ക് പുറകില്‍ രണ്ടാം സ്ഥാനത്താണ് ഭാരതം.
ചൈനയിലെ 16കമ്പനികള്‍ ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്. അതേസമയം കഴിഞ്ഞവര്‍ഷം 20ചൈനീസ് കമ്പനികള്‍ ലിസ്റ്റില്‍ വന്നപ്പോള്‍ ഇത്തവണ 16 എണ്ണമായി കുറഞ്ഞു. 12 ഭാരത കമ്പനികളാണ് ലിസ്റ്റില്‍ ഉള്ളത്. എച്ച്ഡിഎഫ്സി ബാങ്ക് എട്ടാം തവണയും ടിസിഎസ് ഏഴാം തവണയുമാണ് തെരഞ്ഞെടുക്കപ്പെടുന്നത്.
ഏഷ്യന്‍ പെയിന്റ്സ്, ആക്സിസ് ബാങ്ക്, ലൂപ്പിന്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, മദര്‍ സം സുമി സിസ്റ്റം, സണ്‍ ഫാര്‍മ, ടാറ്റ മോട്ടേഴ്സ്, ടെക് മഹീന്ദ്ര, ടൈറ്റാന്‍ എന്നിവയാണ് മറ്റ് ഭാരതീയ കമ്പനികള്‍. സൗത്ത് കൊറിയയുടെ മൂന്നും, ഹോംകോങ്ങിന്റെ രണ്ടും, ജപ്പാന്, ആസ്ട്രേലിയ, മലേഷ്യ, സിംഗപ്പൂര്‍, തായ്ലന്റ് എന്നീ രാജ്യങ്ങളിലെ രണ്ട് കമ്പനികള്‍ വീതവുമാണ് ഉള്ളത്. 1300 കമ്പനികളില്‍ നിന്നാണ് 50 കമ്പനികളെ തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: