തൊടുപുഴ: കാരിക്കോട്്-പന്നിമറ്റം-പൂമാല റൂട്ടില്‍ ആലക്കോട് ജംഗ്്ഷന് സമീപം നിയന്ത്രണം വിട്ടു വന്ന സ്കോര്‍പിയോ കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച് രണ്ട് പേര് മരിച്ചു. ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചിരുന്ന മാര്‍ത്തോമ സ്വദേശികളായ കല്ലുംപുറത്ത് അജ്മല്‍ (19), അഷറഫ് (42) എന്നിവരാണ് മരിച്ചത്.
പാഞ്ഞെത്തിയ കാര്‍ കണ്ട് എതിര്‍ദിശയില്‍ നിന്നുവന്ന ഓട്ടോറിക്ഷ ഒതുക്കിയെങ്കിലും അപകടം സംഭവിച്ചു. ഓട്ടോറിക്ഷയെ ഇടിച്ച് തെറിപ്പിച്ച് മുന്നോട്ട് പാഞ്ഞ കാര്‍ സമീപത്തെ കടകളുടെ കോണ്‍ക്രീറ്റ് തൂണും തകര്‍ത്ത് തൊട്ടടുത്ത വര്‍ക്ക്ഷോപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ടിപ്പര്‍ ലോറിയിലിടിച്ചാണ് നിന്നത്. പരിക്ക് ഗുരുതരമായതിനെത്തുടര്‍ന്ന് രണ്ട് പേരും മരിച്ചു. അഷ്റഫിന്റെ സഹോദര പുത്രനാണ് അജ്മല്‍. അജ്മലാണ് ഓട്ടോ റിക്ഷ ഓടിച്ചിരുന്നത്. മാര്‍ത്തോമ ജംഗ്ഷനിലെ ഇറച്ചി വ്യാപാരികളാണ് ഇരുവരും. കലയന്താനി സ്വദേശിയാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാള്‍ മദ്യ ലഹരിയിലായിരുന്നെന്നാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: