കൊച്ചി: മയക്കുമരുന്ന് മാഫിയയുടെ കെണിയില്‍പ്പെട്ട് അബുദാബി ജയിലിലായിരുന്ന പിഴല സ്വദേശി ഷിജു തോമസിന്റെ കുടുംബാംഗങ്ങള്‍ ബിജെപി ഓഫീസില്‍ എത്തി നന്ദി അറിയിച്ചു.
ഷിജുവിന്റെ മോചനത്തിന് സഹായിച്ച ബിജെപി സര്‍ക്കാരിനും നേതാക്കള്‍ക്കും ഹൃദയംനിറഞ്ഞ നന്ദിയുണ്ടെന്ന് അമ്മ ജാന്‍സി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ് എന്നിവരോട് കൂപ്പുകൈകളോടെ പറഞ്ഞു. ഷിജുവിന്റെ മോചനത്തിനായി ബിജെപി കടമക്കുടി പഞ്ചായത്ത് കമ്മറ്റി ഭാരവാഹികള്‍, എ.എന്‍. രാധാകൃഷ്ണന്, പി.ജെ. തോമസ് എന്നിവരുടെ ശ്രമങ്ങളെ അവര്‍ നന്ദിപൂര്‍വം അനുസ്മരിച്ചു. ഷിജുവിന് മടങ്ങിവരാന്‍ എംബസിയുമായി ബന്ധപ്പെട്ടുള്ള തടസങ്ങള്‍ ഉണ്ടെങ്കില്‍ അക്കാര്യവും വിദേശകാര്യമന്ത്രി സുഷമാസ്വരാജിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് രാധാകൃഷ്ണന് കുടുംബാംഗങ്ങളെ അറിയിച്ചു.ഇന്നലെ വൈകിട്ടാണ് ഷിജുവിന്റെ കുടുംബാംഗങ്ങള്‍ ബിജെപി എറണാകുളം ജില്ലാ കമ്മറ്റി ഒാഫീസില്‍ എത്തിയത്. ബിജെപി വൈപ്പിന്‍ മണ്ഡലം വൈസ് പ്രസിഡന്റ് സുരേന്ദ്രനും കടമക്കുടി പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: