തിരുവനന്തപുരം: പാര്‍ട്ടി പുനസംഘടന ചര്‍ച്ച ചെയ്യാന്‍ ഇന്ന് കെപിസിസി യോഗം ചേരും. പുനഃസംഘടനാ മാനദണ്ഡം യോഗത്തില്‍ തീരുമാനിക്കും. കെപിസിസി, ഡിസിസി ഭാരവാഹികളും പുനഃസംഘടനയ്ക്കായി നിശ്ചയിച്ചിട്ടുള്ള ജില്ലാതല സമിതിയിലെ അംഗങ്ങളും ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കും.
താഴേത്തട്ടു വരെയുള്ള പുനഃസംഘടനയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. അതേസമയം, മന്ത്രിസഭാ പുനഃസംഘടനയും സ്പീക്കറുടെ രാജിസന്നദ്ധതയും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യാന്‍ സാധ്യതയില്ല. അതേസമയം, എംഎല്‍എ ഹോസ്റ്റല്‍ വിഷയത്തില്‍ ശരത്ചന്ദ്ര പ്രസാദിന് വിശദീതകണത്തിന് അവസരം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: