കൊച്ചി : ചെറുകിട വ്യാപാര മേഖലയ്ക്കുവേണ്ടി, മൈക്രോസോഫ്റ്റ് 365 ബിസിനസ് ക്ലാസ് ഇ-മെയില്‍, പ്രൊഡക്റ്റിവിറ്റി സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ദീര്‍ഘകാല കരാറില്‍ മൈക്രോസോഫ്റ്റും ഗൊ ഡാഡിയും ഒപ്പുവച്ചു.
ചെറുകിട വ്യാപാര മേഖലയുടെ സാങ്കേതികവിദ്യ സേവനദാതാക്കളാണ് ഗൊഡാഡി. മൈക്രോസോഫ്റ്റ് 365 ഇ-മെയില്‍ സേവനങ്ങള്‍ ഗൊ ഡാഡി വഴിയായിരിക്കും ലഭിക്കുക. എവിടെ നിന്നും ഏത് മൊബൈല്‍ വഴിയും കാര്യക്ഷമമായി സ്വന്തം ബിസിനസ് നടത്താന്‍ ഇത് സഹായകമാണ്.
സ്വന്തം ഡൊമെയ്ന്‍ പേരോടുകൂടിയ പ്രോഫഷണല്‍ ഇ-മെയില്‍ ലഭ്യത, ഒരു ടെറാബൈറ്റ് വരെ ക്ലൗഡ് സ്റ്റോറേജ്, പരിധി ഇല്ലാത്ത വെബ് കോണ്‍ഫ്രന്‍സിങ്ങ്, മൈക്രോസോഫ്റ്റ് ഓഫീസ് സ്യൂട്ടിന്റെ ഏറ്റവും പുതിയ പതിപ്പ് എന്നിവ ചെറുകിട വ്യാപാരികള്‍ക്ക് ഗൊഡാഡി ലഭ്യമാക്കും. ഗൊ ഡാഡിയുടെ 24 ഃ 7 ലോകോത്തര കസ്റ്റമര്‍കെയര്‍ സേവനം ആണ് മറ്റൊന്ന്.
കരാര്‍ അനുസരിച്ച് ഗോഡാഡിയുടെ ചെറുകിട വ്യാപാര മേഖലയിലെ ഉപയോക്താക്കള്‍ക്കായി മൈക്രോസോഫ്റ്റ് പുതിയൊരു ഡൊമെയ്ന്‍ അധിഷ്ഠിത ഇ-മെയിലും സ്റ്റോറേജും സൃഷ്ടിക്കും. ഇ-മെയില്‍ എസ്സന്‍ഷ്യല്‍സ്, ബിസിനസ് എസ്സന്‍ഷ്യല്‍സ്, പ്രൊഡക്ടിവിറ്റി പ്ലസ് എന്നിങ്ങനെ മൂന്നു പ്ലാനുകള്‍ ഉണ്ട്. പ്രതിമാസം 149 രൂപ മുതലാണ് പ്ലാനിന്റെ വില.
ഗൊഡാഡി ഇന്ത്യ മാനേജിംഗ് ഡയറക്ടറും വൈസ് പ്രസിഡന്റുമായ രാജീവ് സോധിയും മൈക്രോസോഫ്റ്റ് ഇന്ത്യ ജനറല്‍ മാനേജര്‍ മീടൂല് പട്ടേലുമാണ് കരാറില്‍ ഒപ്പുവച്ചത്. ഗൊഡാഡി വഴിയുള്ള ഓഫീസ് 365 ഇന്ത്യ ഉള്‍പ്പെടെ 30-ഓളം രാജ്യങ്ങളില്‍ ലഭിക്കും. 12 ദശലക്ഷം ചെറുകിട വ്യാപാരികള്‍ ഗൊ ഡാഡിയുടെ വരിക്കാരാണ്. കൂടുതല്‍ വിവരങ്ങള്‍ ംംം.ഏീഉമററ്യ.ശി -ല്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: