കോട്ടയം: ഊര്‍ജ്ജം ഇലക്ട്രിക് വയറില്‍ സംഭരിക്കുന്ന നാനോ ടെക്നോളജി കണ്ടെത്തിയ ശ്രദ്ധേയ ശാസ്ത്ര സംഘത്തിന്റെ തലവന്‍ കോട്ടയം കാനം സ്വദേശി ഡോ. ജയന് തോമസ്. കാനം കാഞ്ഞിരപ്പാറ പൂവത്തുംമണ്ണില്‍ കുടുംബാംഗമായ ജയന്റെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘം കണ്ടെത്തിയ സാങ്കേതിക വിദ്യ വന്‍ വിപ്ലവമാണ്. നിലവിലുള്ള സംവിധാനങ്ങള്‍ മുഴുവന്‍ ലളിതമാക്കുന്നതാണ് പുതിയ കണ്ടെത്തല്‍. സ്ഥല ലാഭം, കൈകാര്യം ചെയ്യാനുള്ള സൗകര്യം എന്നിവ പ്രത്യേകിച്ച്.
കണ്ടുപിടുത്തം വ്യാവസായിക മേഖലയില്‍ വിജയകമരായി ഉപയോഗിക്കാന്‍ സാധിച്ചാല്‍ വാഹനങ്ങള്‍ക്കായിരിക്കും വലിയ നേട്ടം. മൊബൈല്‍ ഫോണ്‍ മുതല്‍ വിമാനത്തിലുള്‍പ്പെടെ എയ്റോ സ്പേസ് രംഗത്തു വലിയ വിപ്ലവത്തിനിതു വഴി തുറക്കുമെന്ന് ഡോ. ജയന് പറയുന്നു. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് സെന്റര്‍ കാലിഫോര്‍ണിയയിലെ ഒപ്റ്റിക്ക്സ് ആന്റ് ഫോട്ടോണിക്സ്, കോളജ് ഓഫ് എന്‍ജീനിയറിംഗ്, കോളജ് ഓഫ് നാനോ ടെക്നോളജി എന്നീ ഡിപ്പാ ര്ട്ടുമെന്റുകളിലെ അസിസ്റ്റന്റ് പ്രൊഫസറായ ജയന്റെ നേതൃത്വത്തിലുള്ള 14 അംഗ സംഘം എട്ടുമാസം നീണ്ടു നിന്ന ഗവേഷണത്തിലൂടെയാണ് പുതിയ സാങ്കേതികവിദ്യ കണ്ടെത്തിയത്.
കാനം സിഎംഎസ് സ്കൂള്‍, കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂള്‍, ചങ്ങനാശേരി എസ്ബി കോളജ്, കൊച്ചിന് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ പഠനങ്ങള്‍ക്കു ശേഷം രസതന്ത്രത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി 14 വര്‍ഷം മുമ്പാണ് ഡോ. ജയന് അമേരിക്കയില്‍ എത്തുന്നത്. ആദ്യം യൂണിഴേ്സിറ്റി ഓഫ് ആരിസോണയില്‍ ജോലി ചെയ്ത ഡോ. ജയന് മൂന്നുവര്‍ഷം മുമ്പാണ് യൂണിവേഴ്സിറ്റി ഓഫ് സെന്റ് കാലിഫോര്‍ണിയയില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: