ജമ്മു: ജമ്മുകാശ്മീരിലെ പൂഞ്ച് മേഖലയില്‍ ഭീകരരുടെ നുഴഞ്ഞകയറ്റ ശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി. ഒരു സംഘം ഭീകരര്‍ നുഴഞ്ഞുകയറുന്നതിനിടെ ഇവരെ സഹായിക്കാന്‍ പാക് സൈന്യം വെടിവെയ്പ്പ് നടത്തിയതായും അതിര്‍ത്തി പോലീസ് അറിയിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ആറോളം പേരാണ് ഭീകരസംഘത്തില്‍ ഉണ്ടായിരുന്നത്. നുഴഞ്ഞുകയറ്റത്തെ സഹായിക്കാനാണ് പാക് സൈന്യം അതേ സമയത്ത് വെടിവെപ്പ് ആരംഭിച്ചതെന്നും, രഹസ്യ വിവരത്തെതുടര്‍ന്ന് സൈന്യം നടത്തിയ പ്രതിരോധമാണ് നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു. പാക്കിസ്ഥാനില്‍ നിന്നും പരിശീലനം ലഭിച്ച ഭീകരര്‍ക്ക് ജമ്മുകാശ്മീര്‍ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ പാക് സൈന്യത്തിന്റെ സഹായം ലഭിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ സൈന്യം പറഞ്ഞു. എന്നാലിത് പാക്ക് സൈന്യം നിരാകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: