കൊല്‍ക്കത്ത: മുന്‍ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയെ മസ്തിഷ്കാഘാതത്തെതുടര്‍ന്ന് ഇവിടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 8.30യോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പേള്‍ അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് സീനിയര്‍ ആശുപത്രി അധികാരി പി.ടണ്ടന് അറിയിച്ചു. 84കാരനായ സോമനാഥ് ചാറ്റര്‍ജിക്ക് കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് മസ്തിഷ്ക ആഘാതം ഉണ്ടാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: