കൊച്ചി : കേരളത്തിലെ പ്രമുഖ ബാങ്കുകളിലൊന്നായ കാത്തലിക് സിറിയന്‍ ബാങ്കിന്റെ ഉദ്യോഗസ്ഥര്‍ക്ക് ഇനിമുതല്‍ മണിപ്പാല്‍ ഗ്ലോബല്‍ എജ്യുക്കേഷന്‍ സര്‍വീസസ് പരിശീലനം നല്‍കും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട 240 പ്രൊബേഷണറി ഓഫീസര്‍മാര്‍ക്ക് ആദ്യഘട്ടത്തില്‍ ബംഗളൂരുവിലായിരിക്കും പരിശീലനമെന്ന് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ രാകേഷ് ഭാട്ടിയ പറഞ്ഞു. ഇന്ത്യയിലെ 24 ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും മണിപ്പാല്‍ ഗ്ലോബല്‍ ഇത്തരം പരിപാടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മണിപ്പാല്‍ ഗ്ലോബല്‍ എജ്യുക്കേഷന്‍ സര്‍വീസസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വി.ശിവരാമ കൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: